सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

സ്വന്തം വിധിയെ മാറ്റിമറിച്ച ഒരു ഗ്രാമം

ബരിപദ താലൂക്ക് സക്രി ജില്ല ധൂലിയ | മഹാരാഷ്ട്ര

parivartan-img

    സ്വന്തം വിധി മറിച്ചെഴുതിയ ഒരു ഗ്രാമത്തിന്റെ കഥയാണിത്. മഹാരാഷ്ട്രയിലെ ധൂലിയ ജില്ലയിലെ സക്രി താലൂക്കിലെ 94 കുടുംബങ്ങൾ മാത്രമുള്ള ഈ ആദിവാസി ഗ്രാമം, മനുഷ്യൻ പ്രകൃതിയുമായി സൗഹൃദത്തിലായാൽ, തങ്ങളുടെ ജീവിത ദൗർലഭ്യങ്ങൾ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ കഴിയുമെന്ന് തെളിയിച്ചു.ഒരു തുള്ളി വെള്ളത്തിനായി പോലും കൊതിച്ചിരുന്ന ബരിപാഡ ഗ്രാമവാസികളുടെ സംഘടിത ശ്രമത്തിന്റെ ഫലമാണ് ഇന്ന് സമീപത്തെ അഞ്ച് ഗ്രാമങ്ങൾക്ക് കുടിവെള്ളം നൽകാനാകുന്നത്. ഒരുകാലത്ത് 15 ഹെക്ടർ സ്ഥലത്ത് മാത്രം കൃഷിയിറക്കിയിരുന്ന ഗ്രാമം ഇന്ന് 120 ഹെക്ടർ സ്ഥലത്ത് മൂന്ന് വിളകളിലായി കൃഷി ചെയ്യുന്നു. ഉള്ളി, പയർ, സ്ട്രോബെറി തുടങ്ങിയ നാണ്യവിളകൾ കാരണം ഈ ഗ്രാമത്തിൽ ഒരു കുടുംബവും ഇപ്പോൾ ദരിദ്രരല്ല. ഗ്രാമത്തിലെ ബിരുദാനന്തര ബിരുദധാരിയായ ചൈത്രം പവാറാണ് മാറ്റത്തിന്റെ ശില്പി. വനവാസി കല്യാണ് ആശ്രമത്തിന്റെ പ്രചോദനവും സഹകരണവും ചേർത്ത്, വനസംരക്ഷണത്തോടെയാണ് ഈ മാറ്റത്തിന് തുടക്കം കുറിച്ചത്. ഗ്രാമവാസികളും വനം വകുപ്പും സംയുക്തമായി, ബാരിപാഡ ഗ്രാമത്തിന് ചുറ്റും 450 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന വനത്തിലേക്ക് അതിന്റെ പച്ചപ്പ് പുനഃസ്ഥാപിച്ചെടുത്തു. ഇന്ത്യ ബയോഡൈവേഴ്‌സിറ്റി അവാർഡ്, 2003-ലെ യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം അവാർഡ് എന്നിവയുമായി ബന്ധപ്പെട്ട പേരും പ്രശസ്തിയും സഹിതം ഈ ഗ്രാമത്തിന്റെ ഐശ്വര്യത്തിന്റെ വാതിലുകൾ തുറന്നിട്ടത് ഈ ഉദ്യമം മാത്രമാണ്. മൊത്തത്തിൽ 33 അവാർഡുകൾ നൽകി ഗ്രാമം ആദരിക്കപ്പെട്ടു.


എൺപതുകളിലേക്കുള്ള തിരിച്ചുപോക്ക് നടത്തുമ്പോൾ കാണാനാകുന്നത് , കൊക്കാന, ഭിൽ ഗോത്രവർഗ്ഗക്കാരുടെ ഈ ഗ്രാമം ദീപാവലി കഴിയുന്നതോടുകൂടി വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നതാണ്.  അക്കാലത്ത് ബാരിപാഡയിൽ രണ്ട് കിണറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് ഡിസംബർ മാസത്തോടെ പൂർണ്ണമായും വറ്റിപ്പോകുമായിരുന്നു, ഗ്രാമത്തിലെ ആളുകൾ ആറ് മാസത്തോളം തൊഴിൽ തേടി പലായനം ചെയ്യുമായിരുന്നു. ഗ്രാമത്തിൽ താമസിക്കുമ്പോഴും ഒറ്റയ്ക്ക് കൃഷിചെയ്ത് ജീവിക്കാൻ അവർക്ക് കഴിയാത്തതിനാൽ വന മരം മുറിക്കുക, മഹുവ മദ്യം വിൽക്കുക തുടങ്ങിയ നിയമവിരുദ്ധ ബിസിനസ്സുകളായിരുന്നു അവരുടെ വരുമാന മാർഗ്ഗം. ഭൂരിഭാഗം സ്ത്രീകളും അതിൽ ഉൾപ്പെട്ടിരുന്നു.


ബാരിപദ ഗ്രാമത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ വാർസയിൽ സ്ഥിതി ചെയ്യുന്ന വനവാസി കല്യാൺ ആശ്രമത്തിന്റെ മെഡിക്കൽ സെന്റർ എട്ട് വർഷമായി കൈകാര്യം ചെയ്ത സംഘത്തിന്റെ പ്രചാരക് ഡോ. ആനന്ദ് ഫടക് പറയുന്നു, "ഗ്രാമത്തിലെ ഒരു കുട്ടിക്കും തുടർച്ചയായി പഠിക്കാൻ കഴിയില്ല, കാരണം ഭൂരിഭാഗം ആളുകളും ആറുമാസം മാത്രമാണ് ഗ്രാമത്തിൽ താമസിച്ചിരുന്നത്. ഭക്ഷണം പാകം ചെയ്യാൻ സ്ത്രീകൾക്ക് കിലോമീറ്ററുകൾ അകലെ നിന്ന് വിറക് കൊണ്ടുവരേണ്ടി വരുമായിരുന്നു. ഗ്രാമവാസികൾ വെള്ളം ശേഖരിക്കുന്നത് ഉണങ്ങിയ നദീതടത്തിൽ കുഴിച്ചുകൊണ്ട് കിട്ടുന്ന ആ വെള്ളം മാത്രം ആയിരുന്നു,

വികസനത്തിന്റെ വിള നാശത്തിന്റെ ഭൂമിയിൽ വളരുകയില്ലെന്ന് ചൈത്രംജിയും ഡോ. ആനന്ദും, കല്യാൺ ആശ്രമത്തിലെ തൊഴിലാളികളും ചേർന്ന്, ഗ്രാമവാസികളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞപ്പോഴാണ് മാറ്റം സംഭവിച്ചു തുടങ്ങിയത്. ഒരിക്കൽ വനവാസി ഗ്രാമവാസികൾ വനവുമായി ചങ്ങാത്തം കൂടുകയും വനസമ്പത്ത് സംരക്ഷിക്കാൻ വനം വകുപ്പുമായി കൈകോർത്ത് പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തു. ചൈത്രം ജി പറയുന്നു, "ഗ്രാമത്തിലെ പ്രായമായ ആളുകൾ, മാറിമാറി കാടിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തു. അനധികൃതമായി മരം വെട്ടുന്നത് തടയാൻ ഗ്രാമവാസികൾ തീരുമാനിക്കുകയും തലയിൽ മരം  ചുമക്കുന്നവരിൽ നിന്നും, കാളവണ്ടിയിൽ മരം കടത്തുന്നവരിൽ നിന്നും വ്യത്യസ്ത തുക പിഴ, ഈടാക്കാൻ തുടങ്ങുകയും ചെയ്തു.

ഇതൊരു തുടക്കം മാത്രമായിരുന്നു, പിന്നെ ഗ്രാമത്തിലെ ജനങ്ങൾ തിരിഞ്ഞുനോക്കിയിട്ടില്ല. അടുത്തത് ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കാനുള്ള ഊഴമായിരുന്നു. വനംവകുപ്പിന്റെ സഹായത്തോടെ വനവാസി ഗ്രാമവാസികൾ തന്നെ ശ്രമദാനത്തിലൂടെ ജലസംരക്ഷണത്തിനായി ചെറിയ ചെക്ക് ഡാമുകൾ ഉണ്ടാക്കുകയും കഴിഞ്ഞ 30 വർഷത്തിനിടെ 600 ഓളം നീർത്തട പരിപാലന പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. തൽഫലമായി, ഇന്ന് ഗ്രാമത്തിൽ 40 കിണറുകളുണ്ട്, അതിൽ വർഷം മുഴുവനും വെള്ളം അവശേഷിക്കുന്നു. ഇതുമാത്രവുമല്ല, ഓരോ കുടുംബവും അവരുടെ മക്കളെ സ്‌കൂളിൽ അയയ്ക്കുകയോ ഇല്ലാത്ത പക്ഷം പിഴ അടയ്‌ക്കുകയോ ചെയ്യണമെന്നും വില്ലേജ് കമ്മിറ്റി നിർബന്ധമാക്കി. പിഴ ഒഴിവാക്കാനായി സർക്കാർ തുറന്ന സ്കൂളുകളിൽ കുട്ടികൾ സ്ഥിരമായി പഠിക്കാൻ തുടങ്ങി.

സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിനായി വനവാസി കല്യാൺ ആശ്രമത്തിലെ പ്രവർത്തകരുടെ നേതൃത്വത്തിൽ ഗ്രാമീണ സ്ത്രീകളുടെ പതിനഞ്ച് സ്വയം സഹായസംഘങ്ങൾ രൂപീകരിച്ചു. ഗ്രാമത്തിലെ കുളത്തിൽ മത്സ്യകൃഷി ആരംഭിച്ചു. ബാരിപദയിലെ പ്രശസ്തമായ അരി വിപണനം ചെയ്യുന്നതിനായി ഫാർമർ പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ചു, ഇപ്പോൾ ഈ അരി സമീപ ജില്ലകളിലേക്ക് വിതരണം ചെയ്യുന്നു. നാലാം ക്ലാസ് പോലും പാസാകാത്ത ആ ഗ്രാമത്തിൽ സുനിൽ പവാറിനേയും അഭിമത് പവാറിനേയും പോലുള്ള യുവാക്കൾ പഠിച്ച് സർക്കാർ സ്‌കൂളുകളിൽ പഠിപ്പിക്കുവാൻ തുടങ്ങിയിരിക്കുന്നു.

ബരിപാഡയിലെ "വൻഭാജി മഹോത്സവം" 18 വർഷമായി പ്രാദേശിക തലക്കെട്ടുകളിൽ പലപ്പോഴും നിലനിൽക്കുന്നു. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അറിവ് കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ അതുല്യമായ ഉദാഹരണമാണിത്. കാനഡയിൽ പിഎച്ച്‌ഡി പഠിച്ച ശൈലേഷ്ജി ശുക്ല ഇവിടെ പഠിക്കാൻ വന്നു; അദ്ദേഹം ഈ വൻ മഹോത്സവ് എന്ന ആശയം വികസിപ്പിച്ചെടുത്തു. ഇതിൽ ഒരു കുക്കറി മത്സരം സംഘടിപ്പിക്കുന്നു, മത്സരത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് കാട്ടിൽ വളരുന്നതും പാചകക്കുറിപ്പിൽ ഉപയോഗിക്കുന്നതുമായ പച്ചക്കറികളുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് പറയണം.

"നിങ്ങൾ കോടികളുടെ ഉടമയാണ്" എന്ന് ചൈത്രം പവാർ ഗ്രാമവാസികൾക്കിടയിൽ അഭിമാനത്തോടെ പറയുമ്പോൾ ഇന്ന് അത്ഭുതം തോന്നുമെങ്കിലും നൂറുകണക്കിന് തേക്കിൻ മരങ്ങൾ ഉൾപ്പെടുന്ന ബരിപാഡയിലെ ഈ വിശാലമായ വനത്തിലെ വനസമ്പത്തിന് ശരിക്കും ഇത്ര വിലയുണ്ട്. ഇന്ന് തേക്ക് തടി മുറിക്കുന്നത് നിരോധിച്ചിരിക്കുന്നു, എന്നാൽ ഭാവിയിൽ അവർ മരം മുറിക്കുമ്പോൾ, ഗ്രാമവാസികൾക്ക് നിയമപ്രകാരം തടിയുടെ 50% വില ലഭിക്കും. അതെ, ഒരു കാര്യം കൂടി ഡോ. ആനന്ദ് ഫടക് അഭിമാനത്തോടെ പറയാൻ മറക്കുന്നില്ല, ഇന്നും കുടുംബാസൂത്രണ ശസ്ത്രക്രിയയ്ക്ക് വിധേയരാകാൻ മടിക്കുന്ന പുരുഷൻമാരുള്ള ഒരു രാജ്യത്ത്, ഈ ഗ്രാമത്തിലെ, ഭൂരിഭാഗം പുരുഷന്മാരും ഈ ഓപ്പറേഷൻ നടത്തിയിട്ടുണ്ട്.

ബന്ധപ്പെടുക :- ചൈത്രംജി പവാർ,  ബാരിപദ

മൊബൈൽ നമ്പർ :- 9823642713

1397 Views
अगली कहानी