सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

ജീവിതങ്ങളെ പരിപോഷിപ്പിക്കുക, ആളുകളെ ശാക്തീകരിക്കുക - സാവിത്രിഭായ് ഫുലെ ഏകാത്മ സമാജ് മണ്ഡലം

ഔറംഗബാദ് | മഹാരാഷ്ട്ര

parivartan-img

നിർധന കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന തൊഴിലാളികൾ

വിരലടയാളം ഉപയോഗിക്കുന്നതിന് പകരം ഔദ്യോഗിക രേഖകളിൽ ഒപ്പ് രേഖപ്പെടുത്താൻ കഴിഞ്ഞതിൽ അവളുടെ കണ്ണുകൾ സന്തോഷാശ്രുക്കളാൽ നിറഞ്ഞു. അവൾക്ക് ഇപ്പോൾ അവളുടെ ഗ്രാമത്തിന്റെ പേര് 'ഖാംഖേഡ' എന്ന് ഉറക്കെ വായിക്കാൻ കഴിയുന്നുണ്ട്. വർഷങ്ങളായി അവൾക്കറിയാവുന്ന പേര്, പക്ഷേ ഇപ്പോൾ അതിന് ഒരു മനോഹരമായ അർഥം ഉണ്ടായിരിക്കുന്നു എന്തെന്നാൽ ഇപ്പോൾ അവൾക്ക് എല്ലാം തുടരെ തുടരെ ഉറക്കെ തനിയെ വായിക്കാൻ പറ്റുന്നു. ഔറംഗബാദിലെ 'ഖാംഖേഡ' ഗ്രാമത്തിൽ നിന്നുള്ള 65 വയസ്സുള്ള 'ഭാമ ആജി'യുടെതാണ് ഈ ഹൃദയസ്പർശിയായ കഥ. ജീവിതത്തിന്റെ ഈ ഘട്ടത്തിൽ വായിക്കാൻ പഠിക്കുകയും പ്രായം ഒരു സംഖ്യ മാത്രമാണെന്ന് വീണ്ടും തെളിയിക്കുകയും ചെയ്തു അവർ.


മണ്ഡലം നിയന്ത്രിക്കുന്ന, സ്വയംസഹായ സംഘങ്ങളിലെ വനിതകളുടെ സമ്മേളനം

ഔറംഗബാദിലെ ഇന്ദിരാനഗറിൽ നിന്നുള്ള മറ്റൊരു സ്ത്രീയും പ്രതിസന്ധികളിൽ നിന്ന് കരകയറാൻ വഴി കണ്ടെത്തിയ വനിതയാണ്. മദ്യപാനിയായ ഭർത്താവിന് കുടുംബം പോറ്റാൻ കഴിയാതെ, ജീവിത ദുരിതങ്ങളിൽ അകപ്പെട്ട ആശ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയായിരുന്നു. ഈ ഘട്ടത്തിലാണ് അവൾ സാവിത്രിഭായ് ഫുലെ ഏകാത്മ സമാജ് മണ്ഡലുമായി ബന്ധപ്പെടുന്നത്. അന്ന് അവൾക്ക് വെറും 22 വയസ്സായിരുന്നു പ്രായം. ഇന്ന് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം അവൾ ഒരുപാട് മുന്നോട്ട് പോയി. ഇപ്പോൾ അവളുടെ നഴ്സിംഗ് ബ്യൂറോയിൽ ചേരുന്ന നിരവധി ആളുകളെ അവൾ പരിശീലിപ്പിക്കുക മാത്രമല്ല, അവർക്ക് ജോലി നൽകുകയും ചെയ്യുന്നു. യാത്ര, തീർച്ചയായും, എളുപ്പമായിരുന്നില്ല. എന്നാൽ മണ്ഡലിന്റെ ശരിയായ പിന്തുണയോടെ അവൾ വിദ്യാഭ്യാസം പുനരാരംഭിക്കുകയും 10, 12 ക്ലാസ്സുകളും, ബിരുദവും(സയൻസ്) പൂർത്തിയാക്കുകയും ചെയ്തു. ഇതെല്ലാം അവളുടെ 3 കുട്ടികളെ പരിപാലിക്കുന്നതിനിടയിലാണ് എന്നോർക്കുക. സ്ത്രീകളുടെ ശാക്തീകരണം കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയിലേക്ക് നയിക്കുമെന്ന മണ്ഡലിന്റെ തത്ത്വചിന്ത, ഭാമ ആജി, ആശ, തുടങ്ങിയ നിരവധി സ്ത്രീകൾക്ക് ഒരു യഥാർത്ഥ സഹായിയായി തെളിയിച്ചിട്ടുണ്ട്..

ഡോ.ദിവാകർ കുൽക്കർണിജി, സാവിത്രിഭായ് ഫുലെ ഏകാത്മ സമാജ് മണ്ഡലം പ്രസിഡന്റ്, ഔറംഗബാദിലെ മുൻ ആർ.എസ്.എസ്. നഗർ കാര്യവാഹ്, മണ്ഡലിന്റെ വ്യാപ്തിയിലും വിസ്തൃതിയിലും വെളിച്ചം വീശുന്നു. 302 വനിതാ സ്വയം സഹായ ഗ്രൂപ്പുകളിലൂടെയും മറ്റ് ക്ഷേമ പദ്ധതികളിലൂടെയും 2000-ത്തിലധികം സേവാവൃത്തികളിൽ മണ്ഡലിന്റെ പ്രവർത്തനം വ്യാപിച്ചിപ്പി രിക്കുന്നു.

പ്രാഥമിക ആരോഗ്യ സംരക്ഷണം, സാമൂഹിക പ്രവർത്തനം, വിദ്യാഭ്യാസം, കൃഷി, വെള്ളം, കുട്ടികൾക്കും കൗമാരക്കാർക്കുമുള്ള വ്യക്തിത്വ വികസനം, സ്ത്രീ ശാക്തീകരണം, നൈപുണ്യ വികസന കേന്ദ്രങ്ങൾ എന്നിവയിൽ സൗജന്യമായോ നാമമാത്രമായ നിരക്കിലോ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന 43-ലധികം പദ്ധതികൾ ഈ നെറ്റ്‌വർക്ക് നയിക്കുന്നു. ഈ പദ്ധതികളുടെ ഗുണഭോക്താക്കൾ 45 അധഃസ്ഥിത പ്രദേശങ്ങളിൽ നിന്നും സമീപത്തെ 270 ഗ്രാമങ്ങളിൽ നിന്നുമുള്ള 55 ലക്ഷം ആളുകളിൽ വ്യാപിച്ചുകിടക്കുന്നു.

സാവിത്രിഭായ് ഫുലെ ഏകാത്മ സമാജ് മണ്ഡലിന്റെ യാത്ര നമുക്കെല്ലാവർക്കും ഒരു പ്രചോദനമാണ്. 1989-ൽ, ഡോ. ബാബാസാഹെബ് അംബേദ്കർ മെഡിക്കൽ ഫൗണ്ടേഷനിലെ 7 ഡോക്ടർമാർ, ഔറംഗബാദിലെ ഡോ. ഹെഡ്‌ഗേവാർ ആശുപത്രി സ്ഥാപിക്കുന്നതിനായി തങ്ങളുടെ സമ്പാദ്യം സംഭാവന ചെയ്തു. ഈ ആശുപത്രിയുടെ ഉദാത്തമായ സേവയുടെ ലക്ഷ്യം അധഃസ്ഥിതർക്ക് താങ്ങാവുന്ന വിലയിൽ ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണം നൽകുക എന്നതായിരുന്നു. തുടക്കത്തിൽ ഡോ. ഹെഡ്‌ഗേവാർ ഹോസ്പിറ്റൽ പട്ടണത്തിലെ മൂന്ന് അധഃസ്ഥിത പ്രദേശങ്ങളിൽ മാത്രമാണ് ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചത്. എന്നാൽ അടിത്തട്ടിൽ പരിവർത്തനം കൈവരിക്കണമെങ്കിൽ, കുട്ടികളെ പഠിപ്പിക്കുകയും സ്ത്രീകളെ ശാക്തീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് സ്ഥാപകർ ഉടൻ മനസ്സിലാക്കി. ഇത് 1994-ൽ സാവിത്രിഭായ് ഫുലെ മഹിളാ ഏകാത്മ സമാജ് മണ്ഡലിന്റെ തുടക്കത്തിലേക്ക് നയിച്ചു.

ഈ സ്ത്രീകൾ നേരിടുന്ന അടിസ്ഥാന യാഥാർത്ഥ്യവും വെല്ലുവിളികളും വിശകലനം ചെയ്യുമ്പോൾ, ദാരിദ്ര്യം, ശൈശവ വിവാഹം തുടങ്ങിയ സാമൂഹിക തിന്മകൾ ഈ പ്രദേശങ്ങളിൽ വളരെ വ്യാപകമാണെന്ന് സാവിത്രിഭായ് ഫുലെ ഏകാത്മ സമാജ് മണ്ഡലിന്റെ ട്രസ്റ്റി മാധുരിജി അടിവരയിട്ടു പറഞ്ഞു. മണ്ഡലിന്റെ സമയോചിതമായ പിന്തുണയും ഇടപെടലും ഇല്ലായിരുന്നുവെങ്കിൽ 16 കാരിയായ പ്രിയങ്ക ശൈശവ വിവാഹത്തിന് ഇരയാകുമായിരുന്നു. പഠനം പൂർത്തിയാക്കുന്നതിനൊപ്പം മുകുന്ദ്‌വാഡിയിൽ കരാട്ടെ പരിശീലനത്തിനും മണ്ഡൽ അവളെ സഹായിച്ചു. അവൾ ഇപ്പോൾ ദേശീയ തലത്തിലുള്ള ബ്ലാക്ക് ബെൽറ്റ് ചാമ്പ്യനാണ്, കൂടാതെ മറ്റ് കുട്ടികളെ ഒരു ഫീസും ഈടാക്കാതെ പരിശീലിപ്പിച്ച് സഹായിക്കുന്നു.

ഓരോ വിജയഗാഥയിലും, പുണ്യചക്രം ആരംഭിക്കുകയും പെൺകുട്ടികളെ സ്വതന്ത്രവും ആത്മവിശ്വാസമുള്ളതുമായ വ്യക്തികളാക്കി മാറ്റുകയും ചെയ്യുന്നു. മണ്ഡലത്തിന് കീഴിൽ 18 വിദ്യാർത്ഥി വികാസ് കേന്ദ്രങ്ങളും (ആൺ വിദ്യാർത്ഥികൾക്കായി) 19 കിഷോരി വികാസ് കേന്ദ്രങ്ങളും (പെൺ വിദ്യാർത്ഥികൾക്കായി) പ്രവർത്തിക്കുന്നു. ഇതിൽ പത്ത് കേന്ദ്രങ്ങളിൾ 15000-ത്തിലധികം ആൺകുട്ടികളെയും പെൺകുട്ടികളെയും ന്യായമായ വിദ്യാഭ്യാസ നിലവാരത്തിലേക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കുന്നു. നേരത്തെയുള്ള വിവാഹങ്ങളും കൊഴിഞ്ഞുപോക്കുകളും മനസ്സിലാക്കി അവ തടയുന്നതിനുമുള്ള വിവിധ പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാഭ്യാസ പ്രോത്സാഹനത്തിനായി പ്രത്യേക പദ്ധതികൾ നടത്തിവരുന്നു. അതുപോലെ, കൗമാരത്തെക്കുറിച്ചുള്ള ബോധവൽക്കരണ കാമ്പെയ്‌നുകളും ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ശ്രദ്ധിക്കുന്നു. ഇവയിലൂടെ, ഈ യുവതലമുറ, പ്രത്യേകിച്ച് സ്ത്രീകൾ സാക്ഷരരും, കഴിവുള്ളവരും, സ്വയം ആശ്രയിക്കുന്നവരുമായ വ്യക്തികളായി വികസിക്കുകയും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും അവരുടെ ആത്മാഭിമാനവും അവരുടെ ഭാവിയും സംരക്ഷിക്കുകയും ചെയ്യുന്നു.

നൈപുണ്യ വികസന കേന്ദ്രങ്ങൾ, വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കുമ്പോൾ, അത് ഗ്രാമമായാലും നഗരമായാലും എല്ലാവരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നു. താൻ ഔറംഗബാദിലെ പ്രശസ്ത ബ്യൂട്ടീഷ്യനാകുമെന്ന് നീലം ഒരിക്കലും കരുതിയിരുന്നില്ല, അല്ലെങ്കിൽ ഒരു ദിവസം മാവ് പൊടിപ്പിക്കുന്ന ഒരു മിൽ ഉടമയാകുമെന്ന് മീനാക്ഷി കരുതിയിരുന്നില്ല. അഞ്ചാം ക്ലാസിൽ പഠിക്കാനെത്തിയ അവിനാഷ് ഇന്ന് ജലശുദ്ധീകരണ പ്ലാന്റിന്റെ ഉടമയാണ്.  ഇവരെല്ലാം നൈപുണ്യവികസന കേന്ദ്രത്തിനു വേണ്ടി തന്റെ സേവനം സമർപ്പിക്കാൻ സദാ തയ്യാറാണ്. മണ്ഡലത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും തുടക്കം മുതലേ പ്രധാന പങ്കുവഹിച്ച സവിത കുൽക്കർണി പറയുന്നു, “മണ്ഡലത്തിലെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങൾ നമ്മുടെ രാജ്യത്തിന്റെ ഭാവിയായ കുട്ടികൾക്ക് മാത്രമല്ല, ശരിയായ പരിശീലനം നൽകുന്നതു, അതുപോലെ ഈ കുട്ടികളുടെ അധ്യാപകർക്കും മാതാപിതാക്കൾക്കും ലഭ്യമാക്കുന്നു". മണ്ഡലത്തിലെ വിഹാംഗ് ശിക്ഷൺ കേന്ദ്രത്തിൽ, വിവിധ ഓഡിയോളജി-സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, മ്യൂസിക് തെറാപ്പി, മാതാപിതാക്കളുടെ പരിശീലന കോഴ്‌സ് തുടങ്ങിയ പ്രവർത്തനങ്ങൾ ദിവ്യാംഗരായ (ഭിന്നശേഷിയുള്ള ) കുട്ടികൾക്കായി പ്രവർത്തിക്കുന്നു. 300-ലധികം ദിവ്യാംഗ (ഭിന്നശേഷിയുള്ള) കുട്ടികൾക്ക് താമസിക്കാനുള്ള ഒരു പുതിയ കാമ്പസും നിർമ്മിക്കുന്നു.

ഡോക്ടർമാർ ദൈവത്തിന്റെ രൂപമാണെന്ന് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്, ആ വാക്കുകൾ ശരിയാകൂoവണ്ണം ഈ സ്ഥാപനത്തിന്റെ വിവിധ മാനങ്ങൾ ഒരു സംഘം ഡോക്ടർമാരുടെ അസാധാരണമായ ചിന്തയും അഭൂതപൂർവമായ അവരുടെ പ്രവർത്തന മേഖലയുമാണ്  നമുക്ക് കാണിച്ചുതരുന്നത്.

ബന്ധപ്പെടുക :- സവിത കുൽക്കർണി

മൊബൈൽ നമ്പർ 7721915223

1539 Views
अगली कहानी